കോട്ടയം: കോട്ടയത്ത് താഴ്ന്ന പറന്ന ഹെലികോപ്റ്റര്‍ വര്‍ക്ക് ഷോപ്പ് തകര്‍ത്തു. ഏറ്റുമാനൂരിലാണ് സംഭവം. വള്ളിക്കാട് കുരിശുമലയ്ക്ക് സമീപത്തായുള്ള കുഞ്ഞുമോന്റെ വര്‍ക്ക് ഷോപ്പിനാണ് കേടുപാടുകള്‍ സംഭവിച്ചത്. നാവിക സേനയുടെ ഹെലികോപ്റ്ററാണ് അസാധാരണമായി താഴ്ന്നു പറന്നത്.
ഹെലികോപ്റ്റര്‍ ഏകദേശം അഞ്ച് മിനിറ്റോളം വീടിന് മുകളിലൂടെ താഴ്ന്ന് പറന്നുവെന്ന് കുഞ്ഞുമോന്റെ കുടുംബം പറയുന്നു. വിഷയത്തില്‍ കുടുംബത്തോട് പരാതി നല്കാന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ വ്യക്തമാക്കിയിട്ടുണ്ട്. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായി താഴ്ന്നു പറക്കുന്ന ഹെലികോപ്റ്റര്‍ പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.
ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ സംഭവിച്ച് വീഴാന്‍ പോവുകയാണെന്നാണ് കരുതിയെന്ന് പ്രദേശവാസികള്‍ പറയുന്നു. അസാധാരണമായി ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് കാരണം വ്യക്തമാക്കാന്‍ നാവികസേനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടേക്കും. നാവികസേനയുടെ സിഎ ചാര്‍ലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്ന് നാവികസേന വിശദീകരിച്ചിട്ടുണ്ട്.
എന്നാല്‍ എന്താണ് ഇതിന് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. ക്യാന്‍സര്‍ രോഗിയായ കുഞ്ഞുമോന്റെ ഏക വരുമാന മാര്‍ഗമായ പെയിന്റ് വര്‍ക്ക്ഷോപ്പാണ് ഹെലികോപ്റ്റര്‍ നാശനഷ്ടമുണ്ടാക്കിയത്.