കോട്ടയം: ഇരച്ചെത്തിയ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളെ തിരയുന്നു. കോട്ടയം കടുവാക്കുളം എമ്മാവൂസ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ലീന വര്‍ഗീസ് എന്ന പതിനഞ്ചുകാരിയാണ് മാതാപിതാക്കളുമായി ബന്ധപ്പെടാനാകാതെ വിഷമിക്കുന്നത്. ആലപ്പാട് വര്‍ഗീസ് -ഷൈനി ദമ്പതികളുടെ മകളാണ് ലീന.
വെള്ളം ഇരച്ചെത്തിയപ്പോള്‍ അയല്‍വാസികള്‍ക്കൊപ്പം പോന്നതാണ് എടത്വ സ്വദേശിനിയായ ലീന വര്‍ഗീസ്. തുടര്‍ന്ന് കടുവാക്കുളത്തെ ക്യാമ്പിലെത്തി. മാതാപിതാക്കള്‍ എടത്വ മേഖലയിലെ ഏതോ ക്യാമ്പിലുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ ലീനയുമായി ബന്ധപ്പെട്ടിരുന്നു.
ഒരു കുടുംബം പോലെ കഴിയുന്ന അയല്‍വാസികള്‍ക്കൊപ്പമാണ് ലീന ഉള്ളതെന്നതിനാല്‍ ബന്ധുക്കളും ആശ്വാസത്തിലാണ്. വെള്ളം ഇറങ്ങിത്തുടങ്ങുന്നതോടെ മാതാപിതാക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ലീന.
പോലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസും ശ്രമിച്ചുവരികയാണ്. സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലീന.
മാതാപിതാക്കള്‍ക്ക് ക്യാമ്പുമായി ബന്ധപ്പെടാം: ഫാ.ആന്‍ജോ: 9400598301.