കോട്ടയം: മന്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രി വി എന്‍ വാസവന്റെ ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം പാമ്പാടി വട്ടമലപ്പടിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തില്‍ മന്ത്രിക്ക് നിസ്സാര പരിക്കേറ്റു. മന്ത്രിയുടെ കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മന്ത്രിയുടെ ഗണ്‍മാനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.