തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിനിടെ അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടി ശരീരത്തില്‍ക്കയറി യുവാവിന് ദാരുാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന് ആണ് മരിച്ചത്.
ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി പെരുമാതുറ മാടന്‍വിള പാലത്തിന് സമീപത്ത് ഇന്നലെ രാത്രി 7.30ന് ആയിരുന്നു അപകടം സംഭവിച്ചത്. . ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.
also read: കാണിക്കയായി ലഭിച്ചതില്‍ നിരോധിച്ച നോട്ടുകളും, എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ് ഗുരുവായൂര്‍ ദേവസ്വം
അരയില്‍ വെച്ചിരുന്ന ബിയര്‍ കുപ്പി പൊട്ടി കുപ്പിച്ചില്ല് ശരീരത്തില്‍ കുത്തിക്കറി ഗുരുതരമായി പരിക്കേറ്റ ഷെഹിനെ ആദ്യം ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.