ആലപ്പുഴ: സിപിഐക്കാരി വധുവിന് സിപിഎമ്മില്‍ നിന്ന് വരന്. സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും സിപിഎമ്മിന്റെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം എ അജീഷുമാണ് വിവാഹിതരായത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ വച്ചായിരുന്നു വിവാഹം. സിപിഎം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടനാണ് ചടങ്ങുകളുടെ നേതൃത്വം വഹിച്ചത്. എ ഓമനക്കുട്ടന് ഇരുവര്‍ക്കും തുളസിമാല നല്കി, ഇത് പരസ്പരം അണിയിച്ച് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.
also read: പുതുവത്സരദിനത്തില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ചുവപ്പു കരയുള്ള മുണ്ടും നേര്യതും ചുവപ്പു ബ്ലൗസും അണിഞ്ഞ് അഞ്ജുവെത്തിയപ്പോള്‍ ചുവപ്പ് കരയുള്ള മുണ്ടും ചുവപ്പു ഷര്‍ട്ടുമായിരുന്നു അജീഷിന്റെ വേഷം.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട മുരിങ്ങനാട്ട് വീട്ടില്‍ അശോകന്റെയും പരേതയായ സുഷമയുടെയും മകനായ അജീഷ് സിപിഎം ആമയിട ബ്രാഞ്ച് അംഗമാണ്. പുറക്കാട് പൊക്കപ്പുറത്ത് ഫല്‍ഗുനന്റെയും ഉമയമ്മയുടെയും മകളായ അഞ്ജു സിപിഐ പഴയങ്ങാടി ബ്രാഞ്ച് അംഗമാണ്.