കൊല്ലം: ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു. കൊല്ലം ജില്ലയിലെ തെന്മലയിലാണ് സംഭവം. ശബ്ദം കേട്ട് സ്ഫോടനമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഒരു ലോഡ്ജിന്റെ ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ രാവിലെ 8.30നു തെന്മല ബവ്റിജസ് കോര്പറേഷന് മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്കാണു പൊട്ടിത്തെറിച്ചത്. ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഒന്നടങ്കം ഭീതിയിലായി.
also read: ടിപ്പര്‍ സ്കൂട്ടറിലിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം, സഹോദരിക്ക് പരിക്ക്
നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു.