തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചാവടിമുക്കില്‍ താമസിക്കുന്ന ആല്‍ബിനെയാണ് അക്രമി സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
സഹോദരി ലൈജുവിനൊപ്പമാണ് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങളായ ആല്‍ബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേര് അസഭ്യം പറയുകയും കൈയേറ്റ ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനെയാണ് ട്രാന്‍സ്ജെന്‍ഡറായ സഹോദരന് ആല്‍ബിനെ ആക്രമിച്ചത്. ആല്‍ബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മര്‍ദ്ദിച്ചു.