തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വലിയതുറ സ്വദേശി സുനില്‍ അല്‍ഫോണ്‍സി(32) നെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി.
എട്ട് വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വായില്‍ തുണിതിരുകിയാണ് ഇയാള്‍ പതിനാറുകാരിയെ പീഡിപ്പിച്ചത്. കേസില്‍ പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക പരാതിക്കാരിയായ പെണ്‍ക്കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
also read: പഠിക്കാതിരുന്നതിന് വഴക്കുപറഞ്ഞു, വീടുവിട്ടിറങ്ങിയ 13കാരി ആറ്റില്‍ മരിച്ച നിലയില്‍
പതിനാറുകാരിയുടെ വായില്‍ തുണി തിരുകി രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് സുനില്‍. 2014 ഫെബ്രുവരി 26 ന്, പനി ബാധിച്ച പെണ്‍കുട്ടി വലിയതുറ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് എസ് വിജയ് മോഹന്‍ ഹാജരായി.