തിരുവല്ല: തിരുവല്ലയില്‍ വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പറമ്പില്‍ സന്തോഷ്സിമ ദമ്പതികളുടെ മകള്‍ നമിതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്ന് വയസ്സായിരുന്നു. നെടുമ്പ്രം ഓട്ടാഫിസ് കടവലാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാഠഭാഗങ്ങള്‍ പഠിക്കാതിരുന്നതിന് വീട്ടുകാര്‍ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടുകാര്‍ ഏറെ നേരം അന്വേഷിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
also read: ഏഴരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ മലപ്പുറത്ത് പിടികൂടി
തിരുവല്ല എസ്.സി.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നമിത. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയില്‍.