പൊൻകുന്നം: കോട്ടയം എലിക്കുളത്ത് ഇടവഴിയിലൂടെ നടന്നു പോയ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ. എലിക്കുളം കൂരാലി കുന്നത്ത് വീട്ടിൽ ഗോപകുമാർ (35) ആണു പിടിയിലായത്.
കൂരാലി വയലുങ്കൽപ്പടി-ത്രിവേണി റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പ്രദേശത്തെ ഒരു മാടക്കട കത്തിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.