കൊല്ലം: കൊട്ടിയത്ത് വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. മയ്യനാട് താന്നി ലക്ഷ്മിപുരംതോപ്പ് വീട്ടില്‍ എബിന് ചന്ദ് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്പതിനു രാത്രി താന്നി-പരവൂര്‍ തീരദേശറോഡിലൂടെ കാറില്‍ വന്നവര്‍ക്കാണ് പരിക്കേറ്റത്.
കാറിനു മുന്നില്‍ പോയ പിക്ക്അപ്പ് വാന്‍ ഓടിച്ചിരുന്ന എബിന് ചന്ദ് കാറിനു സൈഡ് കൊടുക്കാഞ്ഞതിനെ തുടര്‍ന്ന് യുവാക്കള്‍ ഓവര്‍ടേക്ക് ചെയ്ത് പിക്ക്അപ്പ് തടഞ്ഞ് ചോദ്യംചെയ്തു. ആ സമയം ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പിക്ക്അപ്പ് വാനില്‍ നിന്ന് സ്ക്രൂഡ്രൈവര്‍ എടുത്ത് യുവാക്കളുടെ കഴുത്തില്‍ കുത്തി മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു.
വാളത്തുംഗല്‍ സ്വദേശികളായ സെയ്ദലി, ഷംനാദ്, ഷെഫീന്‍, നസീം എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.