തിരുവനന്തപുരം: മന്ത്രി ചിഞ്ചുറാണിയുടെ ഓട്ട ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മന്ത്രി തന്നെയാണ് ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്. കാപ്ഷന്‍ പ്ലീസ് എന്ന അടിക്കുറിപ്പോടെയാണ് ചിഞ്ചുറാണി ഓടുന്ന ചിത്രം പങ്കുവെച്ചത്.
ക്യാപ്ഷൻ പ്ലീസ്… pic.twitter.com/V0VbtsXwll
— J Chinchurani (@JChinchurani) December 11, 2021
ചിത്രത്തിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുമായി എത്തിയത്. കമോണ്‍ ഡ്രാ മഹേഷേ, അതിവേഗം ബഹുദൂരം, വിപ്ലവ റാണി, കൊള്ളാം, ചിഞ്ചുറാണി, വേഗറാണി, ഇടതുവശം ചേര്‍ന്ന് ട്രാക്ക് തെറ്റാതെ ഓടിയാല്‍ വിജയം ഉറപ്പ്….തുടങ്ങിയ നിരവധി കമന്റുകളാണ് അടിക്കുറിപ്പായി എത്തിയത്.
കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചാണ് മന്ത്രി മത്സരത്തില്‍ പങ്കെടുത്തത്. കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന കായിക താരമായിരുന്നു ഒരു കാലത്ത് ജെ ചിഞ്ചുറാണി. 1981ല്‍ ദില്ലിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്ട്രി റെയ്സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എന്‍സിസി കേഡറ്റായിരുന്നു ചിഞ്ചുറാണി. അന്നത്തെ പ്രധാനമന്തി ഇന്ദിരാഗാന്ധിയില്‍ നിന്ന് സമ്മാനമേറ്റുവാങ്ങിയിട്ടുണ്ട്.