പാലക്കാട്; മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛന് വീണ്ടും അറസ്റ്റില്‍. പാലക്കാട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പോക്സോ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് മകളെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. 2016ലാണ് മകളെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പിടിയിലാവുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.