പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തിയ ബാലികയെ അപമാനിക്കാന്‍ ശ്രമം. എരുമേലിയിലാണ് സംഭവം. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍. തമിഴ്നാട് രാമനാഥപുരം സ്വദേശിയായ ജയപാലനാണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
തീര്‍ത്ഥാടക സംഘത്തിന്റെ പരാതിയിലാണ് എരുമേലി റാന്നി റോഡില്‍ ദേവസ്വം ബോര്‍ഡ് ഗ്രൗണ്ടിന് സമീപമുള്ള താല്‍ക്കാലിക ഹോട്ടലിലെ ജീവനക്കാരനായ ജയപാലനെ പൊലീസ് അറസ്റ്റുചെയ്തു. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കുട്ടിയെ ഹോട്ടല്‍ ജീവനക്കാരന് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Also Read: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അപകടം, 11 പേര്‍ക്ക് പരിക്ക്
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹോട്ടല്‍ അടപ്പിച്ചു. ഇതിനിടെ പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകര്‍ വന്ന മിനി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.