കാഞ്ഞിരപ്പള്ളി: നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുരേഷ്-നിഷ ദമ്പതികളുടെ ആറാമത്തെ ആണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടി ജനിച്ച വിവരം അയല്‍വാസികള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ എല്ലാവര്ക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയച്ചു. സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിച്ചു. ആശാ വര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍, കുഞ്ഞിനെ മറവുചെയ്യാനായി ബക്കറ്റിലിട്ടു വയ്ക്കാന്‍ മൂത്ത മകളോട് പറയുകയായിരുന്നു എന്ന് നിഷ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയെക്കൂടാതെ ഇവര്‍ക്ക് അഞ്ച് മക്കള്‍കൂടിയുണ്ട്. പെയിന്റിങ് തൊഴിലാളിയാണ് ഭര#്ത്താവ് സുരേഷ്.