ധീരതയും സാമൂഹിക പ്രതിബന്ധതയും കണക്കിലെടുത്ത് കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫിന് ഇക്കൊല്ലത്തെ പത്മിനി വര്‍ക്കി സ്മാരക പുരസ്കാരം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുരസ്കാരം സമര്‍പ്പിക്കും.
കോവിഡ് കാലത്തുള്‍പ്പടെ നിരവധി പേരുടെ ജീവന് രക്ഷിക്കുവാന്‍ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പത്മിനി വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 12 നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുരസ്കാരം സമര്‍പ്പിക്കും.
ഹസ്സന് മരക്കാര്‍ ഹാളില്‍ ഉച്ചക്ക് 2.30 നു നടക്കുന്ന ചടങ്ങില്‍ ഒഎസ് അംബിക എംഎല്‍എ, വനിതാ കമ്മീഷന് അധ്യക്ഷ സതീദേവി, പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി സുകുമാര്‍ , ഗീത നസീര്‍ എന്നിവര്‍ പങ്കെടുക്കും. 2020 ല്‍ കോവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യര്‍ സ്മാരക സാഹിത്യ പുരസ്കാരവിതരണവും അന്നേ ദിവസം നടക്കും. മേഘ രാധാകൃഷ്ണനാണ് അവാര്‍ഡ് ജേതാവ് . ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിക്കും.