പാചക വാതക വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ‘ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ല’ എന്ന് പത്മജ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം. തനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതിയെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രനമോഡി പറഞ്ഞിരുന്നു. ഈ വാക്കുകളുടെ പശ്ചാത്തലത്തില്‍കൂടിയാണ് പത്മജയുടെ വിമര്‍ശനം.
Read also: സ്വീഡനില്‍ ജോലി ലഭിച്ചു, സന്തോഷത്തില്‍ ഭര്‍തൃവീട്ടിലെത്തിയ യുവതി മരിച്ച നിലയില്‍
‘തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഫലമായി ഇന്ധന നികുതി കുറച്ചതും, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തപ്പോ ജനങ്ങള്‍ ഒന്ന് ആശ്വസിച്ചതാ. അത് ഇങ്ങനെ ഒരു ഇരുട്ടടി തരാന്‍ ആയിരുന്നു എന്ന് കരുതിയില്ല.’ എന്നും പത്മജ പറഞ്ഞു.
വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വീടുകളില്‍ വിലക്കയറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന.