കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട മില്‍ക്ക് വാന്‍ കൈവരി തകര്‍ത്ത് ജ്വല്ലറിയിലേക്ക് ഇടിച്ചു. കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗഷനിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ ഒരു ബുള്ളറ്റും രണ്ട് ഓട്ടോറിക്ഷകളും തകര്‍ന്നു. നിര്‍ത്തിയിട്ട ബുള്ളറ്റ് വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും പാലുമായി വരുന്ന മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ തിരക്ക് ഇല്ലാത്തതിനാല്‍ വന്‍ അപകം ഒഴിവായി.
ഗുഡ്സ് ഓട്ടോയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പേര്‍ക്കും, മില്‍ക്ക് വാഹനത്തിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.