ആലുവ; ആലുവയില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇപ്പോള്‍ മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ പിതാവ് ദില്‍ഷാദ് പങ്കുവച്ച വാക്കുകള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിഷമത്തിലാഴ്ത്തുകയാണ്.
മകള്‍ തന്റെ കരളിന്റെ ഒരു ഭാഗമായിരുന്നെന്നും അവളുടെ അടുത്തേക്ക് താനും പോകും എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചത്. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന് കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം’. ദില്‍ഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വേദനയായി പിതാവിന്റെ കുറിപ്പ്
‘എന്റെ മോള് കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള് ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്നമുണ്ടെങ്കിലും മോള് പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന് കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം’. ദില്‍ഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.