തൃശൂര്‍: വാഹനാപകടത്തില്‍ 50കാരിക്ക് ദാരുണാന്ത്യം. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുരിയാട് പഞ്ചായത്തിലെ 13ാം വാര്‍ഡ് മെമ്പറാണ് ഷീല ജയരാജ്. ഇന്ന് രാവിലെ പതിനൊന്നോടെ വെള്ളിലാംകുന്നില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഷീല സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഷീലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രതി ഗോപിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.