വൈപ്പിന്‍: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ചെറായി കുഞ്ഞേലിപ്പറമ്പില്‍ ഫ്രെഡി(21), പള്ളിപ്പുറം കോണ്‍വെന്റ് കുളങ്ങര അലന(31) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈപ്പിന്‍ സ്കൂള്‍ മുറ്റത്ത് വെച്ചായിരുന്നു അപകടം. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി. വിദേശത്ത് പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു അലന. പിതാവിന് മൊബൈല്‍ ഫോണ്‍ വാങ്ങി ബൈക്കില്‍ ഫ്രെഡിയ്ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിനെയും ബസ് ഇടിച്ചെങ്കിലും യാത്രക്കാരന് പരിക്കേറ്റില്ല.
നാട്ടുകാരും ഹൈവേ പൊലീസും വൈപ്പിന്‍ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.