കോഴിക്കോട്: കോഴിക്കോട് ജില്ലയും പ്രളയക്കെടുതിയിലാണ്, എങ്കിലും സ്വന്തം ജില്ലയ്ക്കു പുറമെ അയല്‍ ജില്ലകളിലേക്കും സഹായങ്ങളെത്തിക്കുകയാണ് ജില്ല. പ്രളയബാധിതരെ രക്ഷിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ ആഹ്വാനം കോഴിക്കോട്ടുകാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
തൃശൂര്‍ ജില്ലയിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വേണമെന്ന ജില്ലാ കലക്ടര്‍ യുവി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഭക്ഷണസാധനങ്ങളുടെ പ്രവാഹം. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കണ്ടെയിനര്‍ അയച്ചു കഴിഞ്ഞു. രണ്ട് കണ്ടെയ്നര്‍ സാധനങ്ങള്‍ തയ്യാറായിരിക്കുകയാണ്.
കോഴിക്കോടന്‍ നന്മയ്ക്കും, ആര്‍ദ്രതയ്ക്കും സഹായ മനസ്ഥിതിക്കും വാക്കുകളില്ല. 200 ഓളം വളന്റിയര്‍മാര്‍ കയ്യും മെയ്യും മറന്ന് രംഗത്ത്. സഹായമെത്തിച്ച എല്ലാവര്ക്കും കലക്ടര്‍ നിറകണ്ണുകളോടെ നന്ദി പറഞ്ഞു.
ജില്ലയില്‍ നാല്പത്തി അയ്യായിരത്തോളം പേര് ക്യാമ്പുകളിലുണ്ട്, 20,000 പേര് പുറത്തുമുണ്ട്. എന്നാലും പ്രതിസന്ധിയില്ല, എല്ലാം നിയന്ത്രണവിധേയമാണെന്നും കലക്ടര്‍ അറിയിച്ചു.
തൃശൂരിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നും സഹായമെത്തിക്കാന്‍ ഏറെ പ്രയാസമറിഞ്ഞതോടെയാണ് ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തൃശൂരിലേക്ക് അടിയന്തരമായി ഭക്ഷിക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ എത്തിക്കണമെന്ന് പോസ്റ്റിട്ടതോടെ ജനം ഏറ്റെടുത്തു. പിന്നെ നിമിഷ നേരം കൊണ്ട് സാധനങ്ങള്‍ എത്തി.