വളാഞ്ചേരി: മലപ്പുറം ജില്ലയിൽ വളാഞ്ചേരിയിൽ ബസ്സ്റ്റാൻഡിന് എതിർവശം വികെ ടവർ പരിസരത്ത് കുടുംബശ്രീ വിപണനമേള തുടങ്ങി. ബ്ലോക്കിലെ കുടുംബശ്രീ തനത് ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവുമാണ് മേളയുടെ ഭാഗമായി നടത്തുന്നത്.
ചടങ്ങ് നഗരസഭാധ്യക്ഷൻ വികെ അഷറഫ് ഉദ്ഘാടനംചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന് കുടുംബശ്രീ സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം ആവശ്യമാണെന്നും ഉത്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാകുന്നതിന് സ്ഥിരം വിപണനകേന്ദ്രം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്ന അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ദീപ്തി ഷൈലേഷ്, റൂബി ഖാലിദ്, ഇപി അച്യുതൻ, എൻ നൂർജഹാൻ, പി തസ്ലീമ, സദാനന്ദൻ കോട്ടീരി, താഹിറ ഇസ്മായിൽ, റസീന മാലിക് തുടങ്ങിയവർ പങ്കെടുത്തു.