തൃശ്ശൂര്‍: കൊള്ളപലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് പെയിന്റ് പണിക്കാരന് ജീവനൊടുക്കിയ സംഭവത്തില്‍ ഭീഷണിയുടെ ശബ്ദരേഖ പുറത്തുവന്നു. ഗുരുവായൂരിലെ കോട്ടപ്പടിയിലാണ് സംഭവം. പി.ആര്.രമേഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
അയ്യായിരം രൂപയാണ് രമേഷ് പലിശയ്ക്കു കടം വാങ്ങിയിരുന്നത്. പ്രതിദിനം മുന്നൂറു രൂപയായിരുന്നു പലിശ നിരക്ക്. അയ്യായിരം രൂപയ്ക്കു പകരം പതിനായിരം രൂപയിലേറെ തിരിച്ചുനല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നു. ഇതോടെയാണ് രമേഷ് ജീവനൊടുക്കിയത്.
രമേഷിന്റെ മരണത്തില്‍ കൊള്ളപലിശക്കാര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കോവിഡിന് ശേഷം ദുരിതത്തിലായ സാധാരണക്കാര്‍ കൊള്ളപലിശക്കാരുടെ കെണിയില്‍ വീഴുകയാണ്. ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം ജീവിന്ക്കാന് തന്നെ ഭയപ്പെടുന്ന ഒട്ടേറെ പേരുണ്ട് ഗുരുവായൂര്‍ കോട്ടപ്പടിയില്‍. പലിശക്കാരുടെ വലയിലകപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാന്‍ പൊലീസ് കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.