കോഴിക്കോട് : ബേക്കറിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വെച്ച ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്സ് എന്ന സ്ഥാപനത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ വെച്ച ചില്ല് കൂട്ടില്‍ എലിയെ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി.
ബേക്കറിയില്‍ ഭക്ഷണം കഴിക്കാന്‍ വന്ന വിദ്യാര്‍ത്ഥികളാണ് ചില്ല് കൂട്ടില്‍ എലിയെ കണ്ടത്. ഇവര്‍ ഫോണില്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈ മാറുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് സ്ഥാപനത്തില്‍ മിന്നല്‍ പരിശോധന നടത്തി.
സംഭവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ എംടി ബേബിച്ചന് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ വിസര്‍ജ്യം ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിന് അപകടമാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കി. യഥാസമയത്ത് വീഡിയോ എടുത്ത് കൈമാറിയ വിദ്യാര്‍ത്ഥികളെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു.