കോട്ടയം: ജോലിസ്ഥലത്തേക്കുപോയ യുവാവ് കാര്‍ നിര്‍ത്തി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന് പത്മനാഭന് ആണ് ജീവനൊടുക്കിയത്. 37 വയസായിരുന്നു.
മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തുവച്ചാണ് സംഭവം. രാവിലെ 10 മണിയോടെ ജോലി സ്ഥലത്തേക്കു പോകുംവഴി റെയില്‍വേ ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി യുവാവ് പുറത്തിറങ്ങി. തുടര്‍ന്ന് ഫോണ്‍ വിളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിലേക്ക് നടന്നു.
ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു എടുത്തു ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു.