കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞു. സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണ് നായ്ക്കളെ ഓടിച്ച് യുവതിയെ രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെയാണ് കേസ്. നായ്ക്കളുടെ ഉടമയായ റോഷന്റ പരാതിയിലാണ് നടപടി. അതേസമയം റോഷനെ ജാമ്യത്തില്‍ വിട്ടയച്ചു.ഒരാഴ്ച മുമ്പാണ് നാട്ടുകാരനായ പ്രഭാകരന് കടിയേറ്റത്. മുമ്പ് പലരെ കടിച്ചിട്ടും നായയെ കെട്ടിയിടാന്‍ ഉടമ തയാറായിരുന്നില്ല.