തൃശൂര്‍: കടന്നലിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ എളനാടിലാണ് സംഭവം. തൃക്കാണയ നരിക്കുണ്ട് സ്വദേശി ഷാജിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാജിയെ കടന്നലുകള്‍ ആക്രമിച്ചത്. ശരീരാമസകലം കുത്തേറ്റ ഷാജി ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ പിന്നാലെ വന്ന് കുത്തുകയായിരുന്നു. വേദന സഹിക്കവയ്യാതെ ഷാജി നിലവിളിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചെത്. ചികിത്സയില്‍ കഴിയവെ നാലുമണിയോടെ യുവാവ് മരിക്കുയായിരുന്നു.