കോഴിക്കോട്: നന്മണ്ടയില് ബാങ്ക് ജീവനക്കാരിയെ യുവാവ് ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. നന്മണ്ട കോപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്.
കൈക്ക് സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡി.കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
നന്മണ്ട സ്വദേശി ബിജു (47) നെയാണ് പോലീസ് പിടികൂടിയത്. ബാങ്കില്‍ അതിക്രമിച്ച് കയറിയാണ് വെട്ടിയത്. അതേസമയം, അക്രമത്തിന്റെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തി വരികയാണ്.