ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ശക്തമായ മഴയില്‍ ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്തത്. ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കേന്ദ്ര കാലാവാസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ പലയിടത്തും ശക്തമായ മഴ തുടരുകയാണ്.