മലപ്പുറം: 12കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന് കോടതിയില്‍ കീഴടങ്ങി. മലപ്പുറം മങ്കടയിലാണ് സംഭവം. പാലക്കാട് സ്വദേശി ബിനീഷാണ് കീഴടങ്ങിയത്. വാടകവീട്ടില്‍ വെച്ച് നിരവധി തവണയാണ് ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞമാസം 20 ന് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ബിനീഷ് ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് കുട്ടിയെ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
പീഡനം സഹിക്ക വയ്യാത ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
പരാതിയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍ ഉള്ള പ്രതിയെ തേടി പോലീസ് ഇയാളുടെ ബന്ധു വീടുകളില്‍ എല്ലാം അന്വേഷണം നടത്തിയിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്സോ കോടതിയിലെത്തി കീഴടങ്ങിയത്. അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച 12കാരി പെണ്‍കുട്ടിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് ആണ് രക്ഷപെടുത്തിയത് കഴിഞ്ഞ മാസം ആണ്.