മൂന്നാര്‍: നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 2398.46 അടിയാണ് ഡാമിലെ ജലനിരപ്പ്. റൂള്‍വ് കര്‍വ്വ് പ്രകാരം ജലനിരപ്പ് 2390.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.40 അടിയിലെത്തി. സെക്കന്‍ഡില്‍ നൂറ് ഘനയടി വെള്ളം ഒഴുക്കി വിടുമ്പോള്‍ പെരിയാറില്‍ ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്. അണക്കെട്ടിന് താഴെ താമസിക്കുന്നവരും , പെരിയാര്‍ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു.