തൊടുപുഴ: ഇടുക്കി ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാല് പേര് മരിച്ചു.
ചെറുതോണിക്ക് സമീപം ഉപ്പുതോടില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടിയാണ് നാല് പേര് മരിച്ചത്. അയ്യന്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായില്ല.