കൊല്ലം: ഫോണ്‍ സംസാരത്തിനിടെ പ്രതിശ്രുത വരനുമായി പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ ആണ് ആത്മഹത്യ ചെയ്തത്. 18 വയസ്സായിരുന്നു. കഴുത്തില്‍ കുരുക്കിട്ട ദൃശ്യങ്ങള്‍ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് യുവതി ജീവനൊടുക്കിയത്.
ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന വിവരം യുവാവ് വീട്ടുകാരെ അറിയിച്ചെങ്കിലും മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ നില്ക്കുന്ന യുവതിയെയാണ് വീട്ടുകാര്‍ക്ക് കാണാനായത്.
മൂന്ന് മാസം മുന്‍പാണ് സുമയ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധനയ്ക്കായി കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ച് കൊടുത്തപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടിലും പോലീസിലും യുവാവ് വിവരമറിയിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്തിട്ടുണ്ട്. സുമയ്യയുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.