തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപത്തായാണ് അപകടം. സ്കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36) മകന് ഋത്വിക് (5) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ രാജേഷിന്റെ ഭാര്യ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടിവാണ്.
കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. രാജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.