കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി എക്കണ്ടി വീട്ടില്‍ മുഹമ്മദ് അജ്മലാണ് (21) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയത്.
അജ്മല്‍ ജോലിക്കു നില്ക്കുന്ന പാലായിലെ കടയില്‍ പെണ്‍കുട്ടി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ എത്തിയിരുന്നു. ഇവിടെ നിന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈവശപ്പെടുത്തിയ യുവാവ് തുടര്‍ന്ന് വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു.
ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെട്ടു. മാസങ്ങളോളം ചാറ്റിങ് തുടര്‍ന്നു. പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്.
ഇതിനിടെ, പാലായില്‍ നിന്നും മുങ്ങിയ പ്രതി വയനാട്ടില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.