മരട്: നടൻ ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത കേസിൽ പ്രതികളിൽ ഒരാളെ കൂടി മരട് പോലീസ് അറസ്റ്റു ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡൻറും നിലവിൽ ഐഎൻടിയുസി പ്രവർത്തകനുമായ വാഴക്കാല കളപ്പുരക്കൽ വീട്ടിൽ ഷെരീഫിനെയാണ് അറസ്റ്റു ചെയ്തത്.
മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെ വാഴക്കാലയിലെ വസതിയിൽ നിന്നാണ് കേസിലെ എട്ടാം പ്രതിയായ ഷെരീഫിനെ അറസ്റ്റു ചെയ്തത്. നേരത്തെ ഒന്നാം പ്രതി ജോസഫിനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.