ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി ക്രൂരതയ്ക്ക് ഇരയായത്.
സ്കൂളില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയില്‍വച്ച് ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.