തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണം ഹാഷിം മന്‍സിലില്‍ ഹാഷിമിന്റെയും ജാഫിറാ ബീവിയുടെയും മകന് ഷെഫീഖ്(26) ആണ് മരിച്ചത്. വീട്ടില്‍നിന്നു പുറത്തേക്കിറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയാണ് സംഭവം. പുറത്തുപോയി മടങ്ങിവന്ന ഷെഫീഖ് വീട്ടുമുറ്റത്തുനിന്ന് ചെരിപ്പ് മാറ്റിയിട്ട് അകത്തുകയറുന്നതിനിടെ ഒരു ശബ്ദം കേട്ടതിനെ തുടര്‍ന്ന് എന്തെന്നറിയാന്‍ വീടിനുള്ളില്‍നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു.
അതിനിടയില്‍ വീടിന്റെ പടിയില്‍ കിടന്ന അണലിയെ ചവിട്ടുകയും തത്ക്ഷണം കടിയേല്‍ക്കുകയുമായിരുന്നു. പ്രഥമശുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 1.15ഓടെ മരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് മൃതദേഹം നഗരൂര്‍ മുസ്ലിം ജമാ അത്ത് പള്ളിയില്‍ സംസ്കരിച്ചു.
ഒരു സ്വകാര്യ പാല് കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച ഷെഫീഖ്.സഹോദരന്: ഫൈസല്‍