തൊടുപുഴ : ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇതിന്റെ ഭാഗമായി ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍വായ 2398.32 അടിയിലെത്തിയതോടെയാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ തുറന്നുവിട്ട ജലവും ഇടുക്കിയിലേക്ക് എത്തും. ഇടുക്കി ജില്ലയില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇന്നു തന്നെ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ തുറന്നതും കനത്ത മഴയും മൂലം ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് സൂചിപ്പിച്ചു.