മലപ്പുറം: 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സംഭവം. കേസില്‍ പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ വന്നതോടെ ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്.
സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. പീഡനത്തെ തുടര്‍ന്നു ഭയന്നുപോയ പെണ്‍കുട്ടി വിവരം ആരോടും പറയാതെ മൂടിവെച്ചു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് അസ്വസ്ഥതകള്‍ പ്രകടനമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നാനിയില്‍ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. നീലച്ചിത്രങ്ങള്‍ അമിതമായി കാണുന്നത് കൗമാരക്കാരന് പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇയാളുടെ മൊബൈലില്‍ നിന്നും പോലീസ് ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.