പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന കുട്ടിയുടെ തുമ്പിക്കൈ കമ്പി വേലിയില്‍ കുടുങ്ങി. ചിണ്ടക്കി കെട്ടിലാണ് അപകടം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കമ്പി മുറിച്ച് തുമ്പിക്കൈ വിടുവിച്ചു കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.
കുട്ടിയാനയെ കാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്നാല്‍ കമ്പി ഇപ്പോഴും തുമ്പിക്കയ്യില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയം ഉള്ളതിനാല്‍ ആനക്കുട്ടിയെ അധിതര്‍ നിരീക്ഷിക്കുന്നുണ്ട്.
തള്ളയാനയ്ക്കൊപ്പമെത്തിയ രണ്ടുവയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയ്യാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും തള്ളയാന അവരെ തുരത്തിയിരുന്നു. ഒടുവില്‍ തള്ളയാനയെ കാട്ടിലേക്ക് കയറ്റി വിട്ടശേഷമാണ് കുട്ടിയാനയെ രക്ഷിച്ചത്.