തിരുവനന്തപുരം: നൂറിലധികം വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടന് പൃഥ്വിരാജ് രംഗത്ത്. പ്രാര്‍ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി എന്ന് പൃഥ്വിരാജ് പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിതെന്നും ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂവെന്നും പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതിന് പിന്നാലെയാണ് ആശങ്കകള്‍ ഉയര്‍ന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.
നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.