കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ‘സ്വര്‍ണച്ചപ്പാത്തി’ പിടിയില്‍. ചപ്പാത്തിയുടെ രൂപത്തിലാക്കിയ 39 ലക്ഷം രൂപയുടെ 24 കാരറ്റ് സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് പുതിയ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
796 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരന് കൊണ്ടുവന്ന ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു ചപ്പാത്തിയുടെ രൂപത്തിലുള്ള സ്വര്‍ണം.
കോഴിക്കോട് സ്വദേശിയായ പി.എ.ഷമീര്‍ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വര്‍ണമിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്.