ചെന്നിത്തല: ജീവനോടെ ചാക്കില്‍കെട്ടി ആറ്റില്‍ ഉപേക്ഷിച്ച വളര്‍ത്തുനായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അച്ചന്‍കോവിലാറിന്റെ തീരത്തു വലിയപെരുമ്പുഴ പാലത്തിന് സമീപമാണ് സംഭവം.
പുഴയില്‍ കാണപ്പെട്ട ചാക്കുകെട്ട് അനങ്ങുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ശേഷം, പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്തിനെ വിവരമറിയിച്ചു. അഭിലാഷ്, മാവേലിക്കര അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സംഘമെത്തി ചാക്കു കരയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കണ്ടത്.
ചാക്കു മുറിച്ചു നായക്കുട്ടിയെ പുറത്തെത്തിച്ചു. പഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്നു നായയ്ക്കു ഭക്ഷണം നല്കി.