കൊല്ലം: ആറുദിവസം മുമ്പ് അഴീക്കലില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മല്‍സ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണന് – 32) മൃതദേഹമാണ് കണ്ടെത്തിയത്. രാഹുലിനായി ഒരാഴ്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളത്തില്‍ നിന്ന് വീണ് രാഹുലിനെ കാണാതായത്. ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ മല്‍സ്യതൊഴിലാളിയാണ് രാഹുല്‍. അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് 13 നോട്ടിക്കല്‍ അകലെ വല കോരി നില്‍ക്കെയാണ് അപകടത്തില്‍പ്പെട്ടത്.
ഒരാഴ്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിന്റെ ഏക അത്താണിയായിരുന്നു രാഹുല്‍.