കൊല്ലം: കേരളത്തെ നടുക്കിയ ഉത്രകൊലപാതകക്കേസില് കഴിഞ്ഞ ദിവസമാണ് വിധി വന്നത്. പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി ഉത്രയുടെ അമ്മ മണിമേഖല രംഗത്തെത്തിയിരുന്നു. തന്റെ മകളെ ചിരിച്ചുകൊണ്ട് ചതിക്കുകയായിരുന്നു സൂരജെന്നും മകള്‍ മരിക്കുന്നതു വരെ നിരന്തരം തങ്ങളില്‍ നിന്നും സൂരജ് പണം വാങ്ങിയിരുന്നെന്നും മണിമേഖല പ്രമുഖ ചാനലിനോട് പ്രതികരിച്ചു.
”ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി മകള്‍ക്ക് സ്ത്രീധനമായി കൊടുത്തിരുന്നു. പക്ഷെ അവന് സമ്പത്ത് മൂടോടെ പിഴുത് കൊണ്ട് പോവണമെന്നായിരുന്നു. ഇത് സംബന്ധിച്ച് ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായി മകളെ ഞങ്ങള്‍ വിളിച്ചു കൊണ്ടുവരാന്‍ ഒരുങ്ങി. അവളെ വിളിച്ചോട്ട് വന്നാല്‍ സമ്പത്ത് അവന് കിട്ടില്ല എന്ന തോന്നലുണ്ടായി. അത് കൊണ്ടാണ് അവന് ഇങ്ങനെ ചെയ്തത്. അവന്റെ ലക്ഷ്യം എന്നത് മകളോടൊപ്പമുള്ള ജീവിതമല്ലായിരുന്നു. സാമ്പത്തികമായി പരമാവധി കൈക്കലാക്കലായിരുന്നു അവന്റെ ലക്ഷ്യം.”- എന്ന് ഉത്രയുടെ അമ്മ പറഞ്ഞു.
ഉത്രയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ
എന്റെ മകള്‍ ശുദ്ധഗതിക്കാരിയും പാവവുമായിരുന്നു. ഇതുപോലുള്ള അതിമോഹങ്ങളെ അവള് തിരിച്ചറിഞ്ഞില്ല. സൂരജ് ചിരിച്ചുകൊണ്ട് അവളുടെ കഴുത്തറക്കുകയായിരുന്നു. ഞങ്ങളുടെ വീടുമായി വെച്ച് നോക്കുമ്പോള്‍ അവന്റെ കുടുംബം സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്നു. അവരും ഞങ്ങളോടൊപ്പം ആയിക്കൊള്ളട്ടെ എന്ന് കരുതി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി മകള്‍ക്ക് സ്ത്രീധനമായി കൊടുത്തിരുന്നു. പക്ഷെ അവന് സമ്പത്ത് മൂടോടെ പിഴുത് കൊണ്ട് പോവണമെന്നായിരുന്നു. ഇത് സംബന്ധിച്ച് ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായി മകളെ ഞങ്ങള്‍ വിളിച്ചു കൊണ്ടുവരാന്‍ ഒരുങ്ങി.
അവളെ വിളിച്ചോട്ട് വന്നാല്‍ സമ്പത്ത് അവന് കിട്ടില്ല എന്ന തോന്നലുണ്ടായി. അത് കൊണ്ടാണ് അവന് ഇങ്ങനെ ചെയ്തത്. അവന്റെ ലക്ഷ്യം എന്നത് മകളോടൊപ്പമുള്ള ജീവിതമല്ലായിരുന്നു. സാമ്പത്തികമായി പരമാവധി കൈക്കലാക്കലായിരുന്നു അവന്റെ ലക്ഷ്യം. ജീവിക്കാനാണെങ്കില്‍ അവനീ ചുറ്റുപാട് വെച്ച് അന്തസ്സായി നല്ല രീതിയില്‍ ജീവിക്കാനുള്ള ചുറ്റുപാട് ഞങ്ങള്‍ കൊടുത്തേനെ. അപ്പോള്‍ അതായിരുന്നില്ല അവന്റെ ലക്ഷ്യം. രേഖയിലൊന്നും വന്നതു പോലെയല്ല. വാരിക്കോരിയാണ് അവന് കൊടുത്തത്. അവന് ഒരുദിവസം കഴിഞ്ഞിരുന്നത് പോലും ഇവിടെ നിന്ന് കൊണ്ടുപോയാണ്.
പറയുന്നത് മോശമാണെന്ന് തോന്നും എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അവള്‍ക്ക് ചെറിയ കുറവുകളുണ്ടെന്ന് അവനെയും കുടുംബത്തെയും പറഞ്ഞ് ധരിപ്പിച്ചിരുന്നു. അതവന് ഉള്‍ക്കൊള്ളാന്‍ പറ്റും എന്ന് പറഞ്ഞത് കൊണ്ടാണ് വിവാഹം നടത്തിയത്. ഒരു തവണ സ്ത്രീധനമായി മാത്രമല്ല സൂരജിന് പണവും മറ്റും നല്‍കിയത്. ഒരു ചെയിന്‍ പോലെയായിരുന്നു. എന്റെ മകള്‍ക്ക് പാമ്പ് കടിയേല്‍ക്കുന്ന സമയം വരെ തുടര്‍ച്ചയായിട്ട് പണം കൊടുത്തിരുന്നു.