ആലപ്പുഴ: ട്രെയിന്‍ വരുന്നതറിയാതെ പാളം മുറിച്ചുകടന്ന വയോധികന് ദാരുണാന്ത്യം. കുട ട്രെയിനില്‍ ഉടക്കിയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. ആരോഗ്യവകുപ്പ് റിട്ട. നഴ്സിങ് അസിസ്റ്റന്റ് തുമ്പോളി തീര്‍ഥശേരി കമ്പിയില്‍വീട്ടില്‍ ശിവന് (72) ആണു മരിച്ചത്.
നോണ്‍ ടൗണ്‍ തുമ്പോളി ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. ഗുരുമന്ദിരത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കൂടിയായ ശിവന് ഗുരുമന്ദിരത്തിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.
പാളം കടന്ന് മറുവശത്ത് എത്തിയെങ്കിലും കുട ട്രെയിനില്‍ ഉടക്കി തെറിച്ചുവീണ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.