കോട്ടയം: ട്രെയിനില്‍ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസ്സുകാരന് വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന് മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളിനിലമ്പൂര് റോഡ് രാജ്യറാണി എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യവയാണ് അപകടം.
കഴിഞ്ഞ ദിവസം രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ഇഷാന് വാതില്‍ മാറിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഉടനടി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.