തൃശ്ശൂര്‍: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായ സാഹചര്യത്തില്‍ പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നു. പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്, തഹസില്‍ദാര്‍ ഇ എന്‍ രാജു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്.
താലൂക്ക് കണ്ട്രോള് റൂം പ്രവര്‍ത്തനം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ചാലക്കുടിയില്‍ കണ്ട്രോള് റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0480 2705800, 8848357472